മറന്നുവയ്ക്കപ്പെട്ട ‘ഞാൻ’ !!


മറന്നുവച്ചവരെന്നെയീ-
വരിതെറ്റിയ നോട്ടു പുസ്തകത്തിൽ,
തിരിച്ചെടുക്കാത്ത ഓർമ്മകളിൽ,
പഴയ വസന്തത്തിനൊടുവിൽ-
പതുക്കെ പെയ്ത മഴയിൽ....


മറന്നുപോയവരെന്നെ
ഞാനറിയാത്ത കാറ്റിൽ,
ഞാനുണരാത്ത പാട്ടിൽ,
ഞാൻ കാണാത്ത ചിരികളിൽ....


പരതി ഞാനെന്നെ-അവർ
മറന്നുവച്ചയിടങ്ങളിൽ- അവർ
തന്നുപോയ സത്യങ്ങളിൽ,
തിരുത്തിയ കനവുകളിൽ,
ഇടയ്ക്കുണർന്നലറും പ്രതീക്ഷയിൽ....


മറന്നുപോകുന്നു ഞാനും
മറന്നുവയ്ക്കപ്പെട്ടവരും
മാഞ്ഞുപോകുന്നയെന്നെ
എന്നേയ്ക്കുമെന്നേയ്ക്കും......

Comments