സ്വപ്നത്തിൽ പോലും ദൂരം കാക്കുന്നവന്...

നിന്റെ മൌനം
എന്നോടു മാത്രമാവുമ്പോൾ
അത് പ്രണയമെന്ന്.
നീ പറയാതെ
നിൻ നൊമ്പരം ഞാനറിയുമ്പോൾ
അതും പ്രണയമെന്ന്.
സ്വപ്നത്തിൽ പോലും
നീ ദൂരം അളന്നപ്പോൾ
ഞാൻ പ്രാർത്ഥനയുടെ
കെട്ടഴിച്ചിരുന്നു.......

Comments

ajith said…
അക്ഷരത്തെറ്റെ....ഉണരൂ ഉണരൂ

ഇത് 2012 ജൂലൈ ആയല്ലോ

ഉണര്‍ന്ന് എന്തെങ്കിലും എഴുതൂ

കാടു മൂടിയ പാര്‍ക്കും ശൂന്യമായ ബ്ലോഗും കാണാനൊരു രസവുമില്ലെന്നേ...
Unknown said…
ഓണം ആശംസകള്‍ അഡ്വാന്‍സായി ....

ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )